സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

സി.പി.എം കോട്ടയം ജില്ല സമ്മേളനം ഇന്ന് തുടങ്ങും. പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്ന വിലയിരുത്തലിലാണ് സിപിഎം. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ കടന്നു വരവടക്കം ചര്‍ച്ചയാകും.

എസ്.ഡി.പി.ഐ ബന്ധം അടക്കം ചര്‍ച്ചയാകും. പാലാ കടുത്തുരുത്തി മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ ചര്‍ച്ചയാകും.
ഈരാറ്റുപേട്ട നഗരസഭയില്‍ എസ്ഡിപിഐയുടെ പിന്തുണയോടെ അവിശ്വാസപ്രമേയം കൊണ്ടുവന്ന് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ പ്രാദേശിക നേതാക്കളെ തരം താഴ്ത്തിയ വിഷയം വിലയിരുത്തും.

37 അംഗങ്ങളുള്ള ജില്ലാ കമ്മിറ്റി 38 അംഗ കമ്മിറ്റിയാക്കും. കമ്മിറ്റിയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. ജില്ലാ സെക്രട്ടറിയായി എ.വി റസ്സല്‍ തന്നെ തുടരുമെന്നാണ് സൂചന. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിനിധികളുടെ എണ്ണം 270ല്‍ നിന്ന് 200 ആക്കി കുറച്ചു.