'സിപിഎം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടി, രാഹുൽ വിഷയം വീണ്ടും ഉയർത്തുന്നത് സ്വർണക്കൊള്ള മറയ്ക്കാൻ'; വി ഡി സതീശൻ

സിപിഎം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎമ്മിന്റെ ഇരട്ടമുഖം ഈ തിരഞ്ഞെടുപ്പിൽ പ്രതിഭലിക്കുമെന്ന് പറഞ്ഞ വി ഡി സതീശൻ രാഹുൽ വിഷയം വീണ്ടും ഉയർത്തുന്നത് സ്വർണക്കൊള്ള മറയ്ക്കാൻ ആന്നെന്നും കുറ്റപ്പെടുത്തി. അതേസമയം പയ്യന്നൂരിലെ സിപിഎം സ്ഥാനാർഥി ബോംബേറ് കേസിലെ പ്രതിയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.