സമ്മേളന പ്രതിനിധികള്‍ക്ക് അരവണ ഉപഹാരം നല്‍കി സി.പി.ഐ.എം

സി.പി.ഐ.എം. മാവേലിക്കര ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് ഉപഹാരമായി നല്‍കിയത് ശബരിമലയിലെ അരവണ പ്രസാദവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറിയും. ചൊവ്വാഴ്ച മാവേലിക്കര നഗരസഭാ ടൗണ്‍ഹാളില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിന്റെ വൈകുന്നേരത്തെ ഇടവേളയിലാണ് പ്രതിനിധികള്‍ക്ക് അരവണ വിതരണം ചെയ്തത്. 200 ടിന്‍ അരവണയാണ് സമ്മേളനത്തില്‍ വിതരണം ചെയ്യാന്‍ വേണ്ടിവന്നത്. ത്രയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കൂടിയായ ജില്ലാസെക്രട്ടറിയേറ്റംഗം കെ.രാഘവനാണ് അരവണ എത്തിച്ചു നല്‍കിയത്.

തിരുവതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടിയേറ്റംഗവുമായ കെ. രാഘവനാണ് സഖാക്കള്‍ക്ക് അരവണയും വിതരണം ചെയ്ത്ത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സംഭവം വിവാദമായി. പിന്നാലെ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ രാഘവന്‍ രംഗത്തെത്തുകയായിരുന്നു.

വിതരണം ചെയ്തത് ശബരിമലയിലെ അരവണ പായസമല്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ പ്രസാദം കഴിച്ചാല്‍ എന്താണ് തെറ്റെന്നുമായിരുന്നു ഇത് വിതരണം ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ രാഘവന്റെ വിശദീകരണം.

പന്തളത്തു നിന്നുമാണ് 200 ടിന്‍ അരവണ താന്‍ വാങ്ങിയത്. പതിമൂവായിരം രൂപ എിനായി അടച്ചു. വിവാദങ്ങളില്‍ കഴമ്പില്ല . താന്‍ പണം നല്‍കി വാങ്ങിയ പ്രസാദം സമ്മേളത്തില്‍ വിതരണം ചെയ്തതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും കെ രാഘവന്‍ പറഞ്ഞു.

സി.പി.ഐ.എം. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ നേതൃത്വം നല്‍കുന്ന കരുണ പാലിയേറ്റീവ് സൊസൈറ്റി ചെങ്ങന്നൂരില്‍ അയ്യപ്പന്മാര്‍ക്ക് അന്നദാനം നല്‍കുന്നുണ്ട്. ഈ മണ്ഡലകാലത്താണ് ഇതാരംഭിച്ചത്. നേരത്തേ അയ്യപ്പസേവാസംഘം പോലെയുള്ള സംഘടനകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയിരുന്നത്.സി.പി.ഐ.എം. ആഭിമുഖ്യത്തിലുള്ള ഒരു സംഘടന ആദ്യമായാണ് ഈ വഴിയെ നീങ്ങുന്നത്. ഇതിന് പിന്നാലെയാണ് സി.പി.ഐ.എം ഏരിയ സമ്മേളന പ്രതിനിധികള്‍ക്ക് അരവണ ടിന്‍ വിതരണം ചെയ്തത്.