കോവിഡ് വ്യാപനം ; ഗതാഗത നിയന്ത്രണങ്ങളെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് ഉന്നതതല യോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതു ഗതാഗത സംവിധാനത്തിലെ നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിലാണ് യോഗം. ഇന്ന രാവിലെ 11 മണിക്കാണ് യോഗം. യോഗത്തില്‍ ഗതാഗത കമ്മീഷണര്‍ എം ആര്‍ അജിത്ത് കുമാര്‍ അടക്കമുള്ളവര്‍ പങ്കെടുക്കും.

കെഎസ്ആര്‍ടിസി ബസില്‍ ആളുകളെ കറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നാന്നൂറോളം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. സ്വകര്യവാഹനങ്ങളില്‍ സഞ്ചരിക്കേണ്ടആളുകളുടെ എണ്ണവും പരിമിതപ്പെടുത്താന്‍ ആലോചനയുണ്ട്. സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ ആളുകളുമായി ബസ് സര്‍വീസ് നടത്തരുത് എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നുണ്ട്. അതിനാല്‍ ഈ വിഷയത്തില്‍ പരിശോധന കര്‍ശനമാക്കിയോക്കും.

അതേ സമയം ഇന്ന് മന്ത്രിസഭാ യോഗവും ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും. നാളെമുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കോവിഡ് അവലോകനയോഗം ചേരും. അതിന് മുന്നോടിയായി മന്ത്രിമാര്‍ ജില്ലകളിലെ കോവിഡ് സാഹചര്യം വിശദീകരിക്കും.