'കോൺഗ്രസ് നേതാക്കൾ അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കണം, ഒറ്റക്കെട്ടായി മുന്നോട്ട് പോകണം': രമേശ് ചെന്നിത്തല

കോൺഗ്രസ് നേതാക്കൾ അനാവശ്യ വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്ന് രമേശ്‌ ചെന്നിത്തല. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള ജനാധിപത്യ അവകാശമുണ്ടെന്നും പഴയ ഗ്രൂപ്പ് വഴക്ക് പോലുള്ള സങ്കീർണ അവസ്ഥ ഇപ്പോൾ ഇല്ലെന്നും രമേശ്‌ചെന്നിത്തല പറഞ്ഞു. നേതാക്കൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടതിന്റെയും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതിന്റെയും സമയമാണിത്. കേരളത്തിൽ എല്ലാ നേതാക്കളും അനിവാര്യരാണ്. ഈ ഘട്ടത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള ജനാധിപത്യ അവകാശമുണ്ട്. പഴയ ഗ്രൂപ്പ് വഴക്ക് പോലുള്ള സങ്കീർണ അവസ്ഥ ഇപ്പോൾ ഇള്ളവനും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം തരൂർ വാദത്തിൽ അഭിപ്രായം പറയുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള തരൂരിന്റെ അഭിമുഖമാണ് പുറത്തുവന്നിരിക്കുന്നത്. പിന്നീടൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. വിവാദങ്ങൾ ഉണ്ടാക്കി സിപിഎം അജണ്ടയിൽ വീഴരുതെന്നും ബിജെപിയുമായി കൂട്ടുകൂടാനാണ് പാർട്ടി കോൺഗ്രസ് കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ സിപിഎമ്മിന്റെ ശ്രമമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.