ഇഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് സ്വയം വെടിവെച്ച് മരിച്ചു

പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായനുമായ സിജെ റോയ് മരിച്ചു. ഇഡി റെയ്ഡിനിടെ സ്വന്തം തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. കൊച്ചി സ്വദേശിയായ റോയ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാനാണ്. ബെംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിൻ്റെ കോർപറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം. അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.