മൂന്ന് ദിവസത്തെ ഇടിവ് നികത്തി; സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ സ്വര്‍ണവിലയില്‍ വര്‍ദ്ധന. കഴിഞ്ഞ നാല് ദിവസത്തില്‍ മൂന്ന് തവണ വിലയില്‍ ഇടിവ് ഉണ്ടാവുകയും ഇന്നലെ മാറ്റമില്ലാതെ തുടരുകയും ചെയതിരുന്നു. ഇതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് ഈ കുറഞ്ഞ വിലയുടെ 81 ശതമാനം വര്‍ദ്ധനയാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 4,810 രൂപയായി ഉയര്‍ന്നു. പവന് 360 രൂപയുടെ വര്‍ദ്ധന രേഖപ്പെടുത്തി. 38,480 രൂപയാണ് പവന്റെ വില. 18 ക്യാരറ്റ് സ്വര്‍ണ്ണവിലയില്‍ ഗ്രാമിന് 35 രൂപയാണ് വര്‍ദ്ധിച്ചത്.

മൂന്ന് ദിവസം കൊണ്ട് സ്വര്‍ണം ഗ്രാമിന് 55 രൂപ വരെ കുറഞ്ഞിരുന്നു. ഇന്നത്തെ വില വര്‍ദ്ധനയോടെ വിലക്കുറവിന്റെ ആനുകൂല്യം നഷ്ടമായിരിക്കുകയാണ്. സ്വര്‍ണവില കഴിഞ്ഞ മാസം 40,000 രൂപ കടന്നിരുന്നു.

അതേസമയം ഹോള്‍മാര്‍ക്ക് വെള്ളിക്ക് വില ഗ്രാമിന് 100 രൂപയായി. വെള്ളിക്ക് വില 72 രൂപയാണ്. സംസ്ഥാനത്ത് ബോര്‍ഡ് റേറ്റ് റെക്കോര്‍ഡ് 5,250 രൂപയാണ്. പവന്റെ റെക്കോര്‍ഡ് വിലയായിരുന്നു. 2020 ഓഗസ്റ്റ് ഏഴിന് രേഖപ്പെടുത്തിയത്. പവന് 42000 രൂപയായാണ് ഉയര്‍ന്നത്.

കേരളത്തില്‍ ബോര്‍ഡ് റേറ്റ് റെക്കോര്‍ഡ് 5,250 രൂപയാണ്. ഒരുപവന്റെ റെക്കോര്‍ഡ് വില 42000 രൂപയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് വില ഇത്രയും ഉയര്‍ന്നത്.