തെയ്യം കാണാന്‍ വന്ന ഭിന്നശേഷിക്കാരിയെ അകത്തേക്ക് കയറ്റിയില്ലെന്ന് പരാതി. പയ്യന്നൂര്‍ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരന്‍ തന്നോട് വിവേചനം കാണിച്ചെന്നാണ് എസ്എംഎ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയുടെ പരാതി. സംഭവത്തെക്കുറിച്ച് ക്ഷേത്രം കമ്മറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.
വെളളിയാഴ്ച്ചയായിരുന്നു സംഭവം. തനിക്ക് നേരിട്ട ഈ വിവേചനം ഒട്ടും അംഗീകരിക്കാനാകുന്നില്ല എന്നും ദുര്‍ബലരായ മനുഷ്യരെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്തുന്നത് ശരിയാണോയെന്നും സുനിത ചോദിക്കുന്നു.എല്ലുകള്‍ പൊടിയുന്ന എസ്എംഎ രോഗം ബാധിച്ച് ശരീരം തളര്‍ന്ന വ്യക്തിയാണ് സുനിത.
Read more
പിജി വരെ പഠിച്ച സുനിത നാടകവും ചിത്രരചനയും എഴുത്തും ശീലമാക്കിയിട്ടുണ്ട്. ഇന്ന് രാജ്യാന്തര സംഘടകളുമായി ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്നയാളാണ് സുനിത.