'കമ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടേണ്ടവർ, ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല'; നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല തിരിച്ചറിവോടെ പ്രവർത്തിക്കണമെന്ന് ബിനോയ് വിശ്വം

കമ്യൂണിസ്റ്റുകാർ ജനങ്ങളെ ഭയപ്പെടേണ്ടവരാണെന്നും ജനത്തെ ഭയപ്പെടുത്തേണ്ടവരല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ വിജയത്തെക്കാൾ പരാജയം ഉണ്ടായി എന്നും പറഞ്ഞ ബിനോയ് വിശ്വം അടുത്ത പോരാട്ടം ഇതിനേക്കാൾ വലുതാണെന്നും കൂട്ടിച്ചേർത്തു.

‘തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ വിജയത്തെക്കാൾ പരാജയം ഉണ്ടായി. അടുത്ത പോരാട്ടം ഇതിനേക്കാൾ വലുതാണ്. നല്ല തിരിച്ചറിവോടെ പ്രവർത്തിക്കണം. തിരുത്തൽ വരുത്തേണ്ടിടത്ത് അത് ചെയ്യണം. എസ്ഐആർ പരമാവധി പേർക്ക് വോട്ട് നിഷേധിക്കാനാണ് ലക്ഷ്യമിടുന്നത്. ബിജെപിക്ക് ഉറപ്പില്ലാത്ത വോട്ടുകൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്.’- ബിനോയ് വിശ്വം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഒരു പോരാട്ടമാണ് എന്ന് പറഞ്ഞ ബിനോയ് വിശ്വം ജയിക്കുമ്പോൾ ജനങ്ങളെ വെറുപ്പിക്കരുത് എന്നും കൂട്ടിച്ചേർത്തു. ശിരസ് കുനിച്ചു പിടിക്കണം. പരാജയപ്പെടുമ്പോൾ അയ്യോ എന്ന് നെഞ്ചത്തടിച്ച് പറഞ്ഞ് മാളത്തിൽ പോയി ഒളിക്കാൻ പോകുന്നില്ല. തിരുത്തൽ വേണ്ടിടത്ത് അത് ചെയ്യുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Read more