'സിനിമാ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഒരുപോലെയല്ല, രണ്ടും രണ്ടാണ്...'; കരൂർ ദുരന്തത്തിന് പിന്നാലെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

തമിഴ്‌നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തത്തിന് പിന്നാലെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിനിമാ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഒരുപോലെയല്ല എന്നും രണ്ടും രണ്ടാണ് എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സ്റ്റാലിൻ ദുരന്ത ഭൂമി സന്ദർശിച്ച ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് മന്ത്രിയുടെ വിമർശനം.

‘സിനിമ പ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും ഒരു പോലെയല്ല രണ്ടും രണ്ടാണ്’ എന്നാണ് മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. സ്റ്റാലിൻ ദുരന്ത ഭൂമി സന്ദർശിച്ച ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് വിമർശനം. തമിഴ്നാട് കരൂരില്‍ തമിഴക വെട്രിക്കഴകം നേതാവ് വിജയിയുടെ പ്രചാരണ റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പുലര്‍ച്ചെ മൂന്നുമണിക്ക് എത്തിയിരുന്നു.

അതേസമയം അതേസമയം, ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ടിവികെ തീരുമാനിച്ചു. ടിവികെ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും.

Read more