മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ നിക്കാഹ് കഴിപ്പിച്ചു; രക്ഷിതാവും വരനും ഉക്ഷപ്പെടെയുള്ളവർക്കെതിരെ ‌കേസ്

കരുവാരക്കുണ്ടില്‍ ബാലവിവാഹം നടത്തിയവർക്കെതിരെ കേസ്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ,മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹം ആണ് വീട്ടുകാർ നടത്തിയത്.  ബാലവിവാഹനിരോധന നിയമപ്രകാരമാണ് കേസെടുത്തത്

ഇന്നലെയാണ് വിവാഹം നടന്നത്.  കല്യാണം സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്.

Read more

അഞ്ചുവര്‍ഷം തടവും പത്തുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.