'എത്രയും വേഗം ആരോഗ്യവാനായി മടങ്ങിയെത്തട്ടെ'; പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ചങ്ങനാശ്ശേരി എന്‍ എസ് എസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലായിരുന്നു സന്ദര്‍ശനം. മന്ത്രി വി.എന്‍ വാസവനും ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍ കൂടെയുണ്ടായിരുന്നു. എത്രയും വേഗം ആരോഗ്യവാനായി മടങ്ങിയെത്തട്ടെയെന്ന് ആശംസിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.