തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കുമെന്ന് അനൗദ്യോഗിക വിവരം. ഹിമാചൽ മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും. മൂന്നു മുഖ്യമന്ത്രിമാർ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി ചീഫ് സെക്രട്ടറിയെ അറിയിച്ചു.
കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
Read more
ഏകദേശം 30,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കൂറ്റൻ പന്തലാണ് സ്റ്റേഡിയത്തിൽ ഒരുങ്ങുന്നത്. അതേ സമയം വിജയ് എത്തുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം സർക്കാർ വൃത്തങ്ങൾക്ക് ലഭിച്ചിട്ടില്ല.







