യുവതിയെ കൊന്ന് പുഴയില്‍ താഴ്ത്തിയതായി സംശയം; പുഴയില്‍ തിരച്ചില്‍; ഭര്‍ത്താവിനെ ചോദ്യം ചെയ്തു

യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി പുഴയില്‍ താഴ്ത്തിയതായി സംശയം. വിദ്യാനഗര്‍ സ്വദേശി സെല്‍ജോയുടെ ഭാര്യ പ്രമീളയെ കാണാതായതിനെ തുടർന്നാണ് തെക്കില്‍ പുഴയില്‍ തിരച്ചിൽ നടത്തിയത്. കൊല്ലം കുണ്ടറ സ്വദേശിയാണ് പ്രമീള. പ്രമീളയെ ഒരാഴ്ച മുമ്പ് കാണാതായിരുന്നു.

തന്റെ ഭാര്യയെ കാണുന്നില്ലെന്ന് കഴിഞ്ഞ മാസമാണ് സെല്‍ജോ പോലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണത്തിനിടെ സംശയം തോന്നിയ പൊലീസ് സെല്‍ജോയെ ചോദ്യം ചെയ്യുകയായിരുന്നു.  ചോദ്യം ചെയ്യലിനിടെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചത്.  ഇയാള്‍ തന്നെ പ്രമീളയെ കൊലപ്പെടുത്തി തെക്കില്‍ പുഴയില്‍ കെട്ടി താഴ്ത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്നാണ് തിരച്ചില്‍.