ചെടിയെ പരിപാലിക്കാന്‍ പ്രത്യേക ഫാനും എല്‍.ഇ.ഡി ബള്‍ബുകളും; കൊച്ചിയില്‍ ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് കൃഷി; യുവതിയും സുഹൃത്തും പിടിയില്‍

ഫ്ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും സുഹൃത്തും കൊച്ചിയില്‍ പൊലീസ് പിടിയില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപറേഷന്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി, കോന്നി സ്വദേശി അലന്‍ രാജു എന്നിവരാണ് അറസ്റ്റിലായത്.

അപര്‍ണയും സുഹൃത്ത് അലന്‍ രാജുവും ഫ്ളാല്‍ ഒന്നിച്ചു താമസിച്ചുവരികയായിരുന്നു. അടുക്കളയില്‍ ചെടിച്ചട്ടിയില്‍ പ്രത്യേകം പരിപാലിച്ചായിരുന്നു കഞ്ചാവ് കൃഷി. ചെടിക്ക് വെളിച്ചം കിട്ടാന്‍ ചുറ്റിലും എല്‍.ഇ.ഡി ബള്‍ബുകള്‍ വച്ചും മുഴുവന്‍ സമയം ഈര്‍പ്പം നിലനിര്‍ത്താന്‍ ചെടിച്ചട്ടിക്ക് താഴെയായി പ്രത്യേകം തയാറാക്കിയ എക്സോഫാനും ഘടിപ്പിച്ചിരുന്നു. നട്ടുവളര്‍ത്തിയ നാലുമാസമായ കഞ്ചാവുചെടിക്ക് ഒന്നര മീറ്റര്‍ പൊക്കമുണ്ട്.

Read more

ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ എം.ഡി.എം.എയുടെ ഉപയോഗമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.