നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസുമായി ബ്യൂമെര്‍ക്-ആല്‍ഫാ സഹകരണം; മേയ് മാസത്തോടെ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയത് 4,200 ഡയാലിസിസ് ചികിത്സകള്‍; സഹായം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വൃക്കരോഗികള്‍ക്ക് ആശ്വാസമായി ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും ആല്‍ഫാ പാലിയേറ്റീവ് കെയറിന് കീഴിലുള്ള ആല്‍ഫാ ഹോസ്‌പൈസും. ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും ആല്‍ഫാ ഹോസ്‌പൈസും കൈകോര്‍ത്തു നടത്തിയ പദ്ധതിയിലൂടെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാകുകയാണ്. 2024 ഏപ്രിലില്‍ ആരംഭിച്ച ഈ പദ്ധതിക്ക് 2026 മാര്‍ച്ച് വരെ ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ധനസഹായം നല്‍കും.
സഹകരണത്തിലൂടെ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചികിത്സ ലഭ്യമാക്കും.

നിര്‍ധനരായ രോഗികള്‍ക്ക് ഡയാലിസിസ് പോലെ അധികചെലവുള്ള ചികില്‍സാരീതി തുടര്‍ച്ചയായി അപ്രായിഗികമാണെന്ന് ഇരിക്കെയാണ് ബ്യൂമെര്‍ക് ഫൗണ്ടേഷനും ആല്‍ഫാ പാലിയേറ്റീവ് കെയറും സഹായസന്നദ്ധരായത്, 2024 ഏപ്രിലില്‍ ആരംഭിച്ച ഈ പദ്ധതിക്ക് 2026 മാര്‍ച്ച് വരെ ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ധനസഹായം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓരോ മാസവും 300 ഡയാലിസിസിനാണ് ഫൗണ്ടേഷന്‍ പിന്തുണ നല്‍കുന്നത്. 2025 മെയ് മാസത്തോടെ ഈ പദ്ധതിയിലൂടെ 4,200 ഡയാലിസിസ് ചികിത്സകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നതും പദ്ധതിയിലൂടെ വളരെയധികം പേര്‍ക്ക് പ്രയോജനം ലഭിച്ചുവെന്ന് വ്യക്തമാക്കുന്നു.

പരമാവധി നിര്‍ധന രോഗികളിലേക്ക് ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കാനാണ് ഈ കൂട്ടായ്മയുടെ ശ്രമമെന്ന് ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍. ബാലചന്ദ്രന്‍ പറഞ്ഞു. രോഗികള്‍ക്ക് ഡയാലിസിസ് സെന്ററുകളിലേക്കും തിരിച്ചുമുള്ള യാത്രാസൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്നുണ്ട്. തൃശ്ശൂര്‍ എടമുട്ടത്താണ് ആല്‍ഫയുടെ ഡയാലിസിസ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇത് രോഗികളുടെ കുടുംബങ്ങള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗ്ഗം തടസ്സങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നു.

സാമ്പത്തിക പരാധീനത കാരണം ചികിത്സ ലഭിക്കാത്ത ഒരു അവസ്ഥ ആര്‍ക്കും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്ന് ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ എം നൂറുദ്ധീന്‍ വ്യക്തമാക്കി. ഫിസിയോതെറാപ്പിയും ഡയാലിസിസും ഉള്‍പ്പെടെയുള്ള സമഗ്ര പരിചരണത്തിലൂടെ ഗുരുതര രോഗികളുടെ ജീവിതം സുഗമമാക്കുന്നതില്‍ ആല്‍ഫാ ഹോസ്‌പൈസ് നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. വൃക്കരോഗത്തിന്റെ അവസാന ഘട്ടത്തിലുള്ള രോഗികള്‍ക്ക് ഈ സഹകരണം വലിയൊരു സഹായമായി മാറിയിരിക്കുകയാണ്.

ഈ സഹായം ആവശ്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 0480 2837100, 9539983398 എന്ന നമ്പറില്‍ ബന്ധപ്പെടുക.