നിയമസഭ തിരഞ്ഞെടുപ്പ്: പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞ് ബി.ജെ.പി, ക്രിസ്ത്യന്‍ വിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി 

നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി ബി.ജെ.പി. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ജനവിഭാഗങ്ങളെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി ബി.ജെ.പി. സഭ നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഒരുക്കിയതുള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്‍റെ ഭാഗമെന്നാണ് സൂചന. മിസോറാം ഗവര്‍ണറായ പി.എസ് ശ്രീധരന്‍പിള്ളയാന് സഭാ ബി.ജെ.പി ബന്ധത്തിന് മധ്യസ്ഥനാവുന്നത്.

യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങളുടെ തര്‍ക്കം, ന്യൂനപക്ഷ ക്ഷേമ ഫണ്ട് വിനിയോഗം സംബന്ധിച്ച് പരാതി തുടങ്ങിയ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ക്ക് ക്രിസ്ത്യന് സഭാ നേതാക്കള്ക്ക് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഇടപെട്ട് അവസരമൊരുക്കിയത്. ഈ മാസം യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങളുമായും ജനുവരിയി മറ്റു സഭ നേതാക്കളുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തും.

ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പരാതികല്‍ പരിഹരിക്കുക എന്നതിനൊപ്പം കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തെ ബി ജെ പിയുമായി അടുപ്പിക്കുക എന്നതും ഈ ദൌത്യത്തിന്‍റെ ലക്ഷ്യങ്ങളാണ്. മലയോര മേഖലയിലടക്കം ബി.ജെ.പിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണ ഈ നീക്കം വിജയച്ചതിന്‍റെ ആദ്യ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്.

Read more

കേരളത്തിലെ ട്രോളന്മാര് കളിയാക്കുമെങ്കിലും മിസോറാം ഗവര്‍ണര്‍മാരാക്കാന്‍ കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളെ തെരഞ്ഞെടുക്കുന്നതിന് പിന്നിലും ഇത്തരം ലക്ഷ്യമുണ്ടെന്നാണ് സൂചന. ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ പിന്തുണ ഉറപ്പുവരുത്തി കേരളത്തില്‍ അധികാരത്തിലെത്താന്‍ ബി.ജെ.പിക്ക് വഴിയൊരുക്കുകയെന്നതാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള നീക്കങ്ങളുടെ ദീര്‍ഘദൂര ലക്ഷ്യം.