ചെറിയാന്‍ വെറുതെ ചൊറിയാന്‍ പറഞ്ഞതല്ല, അദ്ദേഹത്തിന് ചൈനീസ് ഭരണഘടനയിലാണ് വിശ്വാസം: എം.ടി രമേശ്

വിവാദമായ മല്ലപ്പള്ളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെ വിമര്‍ശിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ്. ചെറിയാന്‍ വെറുതെ ചൊറിയാന്‍ പറഞ്ഞതോ നാക്കു പിഴച്ചതോ അല്ല അദ്ദേഹത്തിന് ചൈനീസ് ഭരണഘടനയിലാണ് വിശ്വാസമെന്ന് എം ടി രമേശ് വിമര്‍ശിച്ചു. വിശ്വാസമില്ലാത്ത ഭരണഘടനയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന് വിശ്വാസം ചൈനീസ് ഭരണഘടനയിലാണ്. മന്ത്രി സജി ചെറിയാന് മാത്രമല്ല പാര്‍ട്ടിയ്ക്കും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ല. ബൂര്‍ഷ്വാ ഭരണഘടനയാണന്നതാണ് സി.പി.ഐഎമ്മിന്റെ പ്രഖ്യാപിത നിലപാട്. സജി ചെറിയാന്‍ പ്രഖ്യാപിച്ചതും അതുതന്നെ.

ചെറിയാന്‍ വെറുതെ ചൊറിയാന്‍ വേണ്ടി പറഞ്ഞതോ ചെറിയാന് നാക്കു പിഴച്ചതോ അല്ല. കമ്യൂണിസ്റ്റുകാരന് വിശ്വാസം കമ്യൂണിസ്റ്റ് മാനിഫസ്റ്റോയിലും ചൈനയിലുമാണ്. ഒട്ടും വിശ്വാസമില്ലാത്ത ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ല.

Read more

ഒന്നുകില്‍ മന്ത്രി രാജിവച്ചൊഴിയണം അല്ലെങ്കില്‍ മുഖ്യമന്തി പുറത്താക്കണം. സജി ചെറിയാന്‍ പറഞ്ഞതിനെ സി.പി.എം തള്ളിപ്പറയുമോയെന്നു കൂടി പറയണമെന്നും എംടി രമേശ് പറഞ്ഞു.