രാഹുൽ​ ​ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയ ശരികേട് ഉണ്ടെന്ന് ബിനോയ് വിശ്വം

രാഹുൽ​ ​ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ രാഷ്ട്രീയ ശരികേട് ഉണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യാ സഖ്യത്തിന്റെ നായകൻ ബിജെപിയുമായി ബിജെപിയുമായി നേർക്ക് നേർ മത്സരിക്കണമെന്നും രാഹുൽ ​ഗാന്ധിക്ക് കിട്ടുന്ന ഉപദേശങ്ങൾ വിചിത്രമെന്നും ബിനോയ് വിശ്വം പറഞ്ഞു.

അതേ സമയം ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ സിപിഐ സജ്ജമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ സിപഐ ജനറൽ  സെക്രട്ടറി ഡി രാജയും നേരത്തെ പ്രതികരിച്ചിരിക്കുന്നു. ബിജെപി ശക്തികേന്ദ്രങ്ങളില്‍ നിന്ന് മാറി രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കരുതെന്ന നിലപാടാണ്  ഡി രാജ പറഞ്ഞത്.