പാലക്കാട് വൻ കഞ്ചാവ് വേട്ട; 200 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ

പശ്ചിമ ബംഗാളിൽ നിന്നുള്ള ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവുമായി പാലക്കാട്‌ അഞ്ച് പേർ പിടിയിൽ. ആറ് ചാക്ക് കഞ്ചാവാണ് പിടികൂടിയത്.

വോൾവോ ബസ് ഡ്രൈവറായ എറണാകുളം സ്വദേശി സഞ്ജയ്, പാലക്കാട് പാലനയിൽ വച്ച് കഞ്ചാവ് കൈപ്പറ്റാൻ വന്ന നാല് പേരുമാണ്‌ പിടിയിലായത്‌.

എറണാകുളം സ്വദേശികളായ സുരേന്ദ്രൻ, അജീഷ്, നിതീഷ് കുമാർ, പാരിഷ് മാഹിൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് കയറ്റിയതെന്നാണ് നിഗമനം.

Read more

അണക്കപ്പാറ ചെക്കപോസ്റ്റിൽ കള്ള് റെയ്ഡ് നടത്തിയ സംഘമാണ് പരിശോധന നടത്തിയത്. എറണാകുളം സ്വദേശിയായ സലാം എന്നയാൾക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിലാണ് എക്‌സൈസ്.