ബി.ബി.സി മുന്‍വിധികളുള്ള ചാനല്‍, അവരുടെ നീരീക്ഷണങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് അപകടകരം: അനില്‍ കെ. ആന്റണി

മുന്‍ വിധികളോടെ പ്രവര്‍ത്തിക്കുന്ന ചാനലാണ് ബി ബി സി യെന്നും,ഇന്ത്യയിലുള്ളവര്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെക്കാള്‍ ബിബിസിയുടെ വീക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ കെ ആന്റെണിയുടെ മകനും കെ പി സി സി ഡിജിറ്റല്‍ മീഡിയാ സെല്‍ കണ്‍വീനറും ആയ അജിത് ആന്റെണി.

ഇറാഖ് യുദ്ധത്തിലെ പി്ന്നിലെ തലച്ചോറായിരുന്നു ജാക്ക് സ്ട്രായെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ഇത് രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നും അനില്‍ ആന്റെണി പറഞ്ഞു.

ഡോക്കുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദം കത്തിപ്പടരുമ്പോഴാണ് ഏ കെ ആന്റെണിയുടെ മകന്‍ അനില്‍ ആന്റെണിയുടെ ട്വീറ്റ് പുറത്ത് വരുന്നത് ഇത് കോണ്‍ഗ്രസിനെ വലിയ തോതില്‍ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്. കേരളത്തിലങ്ങളോമിങ്ങോളം യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസിന്റെ യുവജനസംഘടനകളും ഡോക്കുമെന്റെറി പ്രദര്‍ശനവുമായി മുന്നോട്ടു പോവുകയാണ്.

. അതേ സമയം ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ സത്യം ഒരിക്കലും മറച്ച് വയ്ക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. നിരോധിച്ചാലും സത്യം കൂടുതല്‍ പ്രകാശത്തോടെ പുറത്ത് വരും. മാധ്യമങ്ങളെയും, ഭരണഘടന സ്ഥാപനങ്ങളെയും അടിച്ചമര്‍ത്താം. എന്നാല്‍ സത്യത്തെ അടിച്ചമര്‍ത്താനാവില്ല. ജനങ്ങളെ ഭയപ്പെടുത്തിയിട്ട് കാര്യമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു