കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീടിന് നേരെ ആക്രമണം

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലുള്ള വാടക വീടിന് നേരെ ആക്രണം. വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലുകൊണ്ടിടിച്ചു തകര്‍ത്ത നിലയിലാണ്. അവിടം ആകെ രക്തവും പുരണ്ടിട്ടുണ്ട്. ഇത് ചില്ല് തകര്‍ത്തപ്പോള്‍ അക്രമിയുടെ കയ്യിനേറ്റ പരിക്കാനാണന്നാണ് സംശയം
രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ജനല്‍ചില്ലുകള് തകര്‍ത്തിരിക്കുന്നതും രക്തക്കറ പടര്‍ന്നിരിക്കുന്നതും കണ്ടത് . ഇതേ തുടര്‍ന്ന പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

വി മുരളീധരന്‍ തലസ്ഥാനത്ത് എത്തുന്നപോള്‍ താമസിക്കുന്ന വീടാണിത്. ഇതിന്റെ തൊട്ടുപിറകിലാണ് മന്ത്രിയുടെ ഓഫീസും ഉള്ളത്.