ശാഖയില്‍ സ്വരാജ് പോയിട്ടുണ്ടെന്ന് സന്ദീപ് വാര്യര്‍; ജീവിതകാലത്തിനിടയില്‍ ചാണകക്കുഴിയുടെ പരിസരത്ത് പോലും പോകേണ്ട ഗതികേട് വന്നിട്ടില്ലെന്ന് മറുപടി, വീഡിയോ

സിപിഐഎം നേതാവും എംഎല്‍എയുമായ എം.സ്വരാജ് മലപ്പുറം നിലമ്പൂരില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ടെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ ആരോപണം. ശാഖയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ സ്വരാജ് പങ്കെടുത്തെന്നും ബിജെപി നേതാവ് സന്ദീപ് വാര്യർ പറഞ്ഞു. മനോരമ ന്യൂസിലെ സംവാദ പരിപാടിയായ കൗണ്ടർ പോയിന്റിലായിരുന്നു സന്ദീപിൻറെ പരാമർശം. ജീവിതത്തിലൊരിക്കലും ഈ ചാണകക്കുഴിയുടെ സമീപത്ത് പോലും പോയിട്ടില്ലെന്നായിരുന്നു സ്വരാജിന്റെ മറുപടി. സന്ദീപ് വാര്യരുടെ ആക്ഷേപത്തിന് സ്വരാജ് നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തിട്ടുണ്ട്.

ഉപ്പുകുളം എന്ന സ്ഥലത്ത് നടന്ന ശാഖയിൽ സ്വരാജ് പങ്കെടുത്തു എന്ന് തനിക്കൊരു പാർട്ടി പ്രവർത്തകൻ സന്ദേശം അയച്ചതായി സന്ദീപ് ചർച്ചയിൽ വാദിച്ചു. എന്നാൽ തന്റെ മണ്ഡലത്തിൽ ഉപ്പുകുളം എന്ന സ്ഥലം ഇല്ലെന്നും ഏത് കുളത്തിന്റെ വശത്ത് കൂടി പോയാലും ജീവിതത്തിലൊരിക്കലും ചാണകക്കുഴിയിൽ വീഴില്ലെന്നും സ്വരാജ് തിരിച്ചടിച്ചു.

എം സ്വരാജിന്റെ പ്രതികരണം.

എന്റെ നാട്ടില്‍ ഉപ്പുകുളം എന്ന സ്ഥലത്ത് ഒരു ശാഖയില്‍ ഞാന്‍ പോയിട്ടുണ്ടെന്ന് അദ്ദേഹത്തിന് ഇപ്പോള്‍ ആരോ മെസേജ് അയച്ചെന്ന്. മര്യാദ വേണ്ടേ ഒരു കാര്യം പറയുമ്പോള്‍. ഞാന്‍ നിങ്ങളെക്കുറിച്ച് വ്യക്തിപരമായ ആക്ഷേപം പറയുന്നുണ്ടെങ്കില്‍ എനിക്കത് പൂര്‍ണ ബോധ്യം വേണ്ടേ. ഉപ്പുകുളം എന്ന നാടേ ഇല്ല എന്റെ നാട്ടില്‍. ഏത് കുളമായാലും ഉപ്പായാലും വേണ്ടില്ല. എന്റെ ജീവിതകാലത്തിനിടയില്‍ ഈ ചാണകക്കുഴിയുടെ പരിസരത്ത് പോലും പോകേണ്ട ഗതികേട് വന്നിട്ടില്ല. അങ്ങനെയൊന്നുണ്ടായിട്ടുമില്ല.

Latest Stories

കോണ്‍ഗ്രസുകാര്‍ കടുകിനുള്ളില്‍ കയറി ഒളിക്കണോ? വീണാ ജോര്‍ജിനെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന് പഴകുളം മധു

ENG vs IND: 'ഈ ടെസ്റ്റ് ഇംഗ്ലണ്ടിന് സമനിലയിലാക്കാൻ കഴിഞ്ഞാൽ, അത് ആദ്യ മത്സരത്തിലെ വിജയത്തേക്കാൾ മികച്ചതായിരിക്കും'; മൈക്കൽ വോൺ

റെക്കോഡുകൾ തിരുത്തിയെഴുതാൻ ലക്കി ഭാസ്കർ വീണ്ടും, ദുൽഖർ ചിത്രത്തിന് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സംവിധായകൻ

‘കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ല’; ഡോ സിസ തോമസ്

ഗർഭിണിയാകുന്ന സ്‌കൂൾ വിദ്യാർഥിനികൾക്ക് ഒരു ലക്ഷം രൂപ; വിചിത്ര പ്രഖ്യാപനവുമായി റഷ്യ

30 മിനിറ്റ് സോഷ്യൽ മീഡിയ ഉപയോഗിക്കാതിരുന്നാൽ...! ഫലവത്താകുമോ പലസ്തീൻ ജനതക്ക് വേണ്ടിയുള്ള ഡിജിറ്റൽ നിശബ്ദത?

വൈഭവ് സൂര്യവംശിയുടെ ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള പ്രവേശനം: നിർണായക വിവരം

വീണ രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമന്ത്രി; കലാപം അഴിച്ചുവിട്ട് രാജിവെയ്പ്പിക്കാമെന്ന വ്യാമോഹം വേണ്ട; വീട്ടിലേക്ക് മാര്‍ച്ച് നടത്തിയാല്‍ വിവരം അറിയും; താക്കീതുമായി ഡിവൈഎഫ്‌ഐ

ഇനി കണ്ണീ കണ്ട സാധനങ്ങൾ വലിച്ചുകയറ്റുമോ? കുട്ടികളോട് ഷൈൻ‌ ടോം, രസിപ്പിച്ച് തുടങ്ങി ഒടുവിൽ ഞെട്ടിച്ച് സൂത്രവാക്യം ട്രെയിലർ

'സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്‌കൂളുകളും, പശുക്കൾക്കായി ഗോശാലയും സ്ഥാപിക്കണം'; ഗവർണർ രാജേന്ദ്ര ആർലേക്കർ