സ്വാധീനങ്ങള്‍ക്ക് വഴങ്ങിയില്ല; അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തെന്ന് നടിയെ ആക്രമിച്ച കേസിലെ സാക്ഷി

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ സ്വാധീനിക്കാൻ ശ്രമം നടന്നെന്നും അതിലൊന്നും വഴങ്ങില്ലെന്ന് സാക്ഷി തൃശൂർ ചുവന്നമണ്ണ് സ്വദേശി ജെൻസൺ.

ദിലീപിനെതിരായ സാക്ഷിമൊഴി മാറ്റിപ്പറയില്ലെ‌ന്നും ജെൻസൺ പറഞ്ഞു. തനിക്ക് അഞ്ച് സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തുവെന്നും ജിന്‍സണ്‍ പറഞ്ഞു.

ദിലീപിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്നെ ഫോണില്‍ വിളിച്ച ആളുടെ സംഭാഷണം ഉള്‍പ്പടെ പൊലീസിന് കൈമാറിയെന്നും ജിന്‍സന്‍ അറിയിച്ചു.

അതേസമയം കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി രാവിലെ അറസ്റ്റിലായിരുന്നു.