മന്‍സൂർ സുന്നീ പ്രസ്ഥാനത്തില്‍ അംഗം, കൊലപാതകം അപലപനീയം: അബ്ദുല്‍ ഹക്കീം അസ്ഹരി

കൂത്തുപറമ്പിലെ മന്‍സൂറിന്റെ കൊലപാതകം തീര്‍ത്തും അപലനീയം ആണെന്ന് മര്‍കസ് നോളജ് സിറ്റി ഡയറക്ടറും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ മകനുമായ അബ്ദുല്‍ ഹക്കീം അസ്ഹരി. കൊല്ലപ്പെട്ട മന്‍സൂര്‍ സുന്നീ പ്രസ്ഥാനത്തില്‍ അംഗത്വമുള്ളയാളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സജീവ സുന്നീ സംഘടനാ പ്രവര്‍ത്തകരുമാണ്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയാത്തത്ര ദുര്‍ബലമായ ഒരു രാഷ്ട്രീയ സംസ്‌കാരം ഈ നാടിനെന്നല്ല, ഒരു നാട്ടിലും ഭൂഷണമാകില്ല. സാമൂഹിക സേവനമായിരിക്കണം രാഷ്രീയ പ്രവര്‍ത്തനം. ഹിംസാത്മക രാഷ്ട്രീയം ഒരു കാലത്തും ഗുണം ചെയ്യില്ല. ഇത്തരം അക്രമരാഷ്ട്രീയത്തില്‍ നിന്ന് മുഴുവന്‍ രാഷ്ട്രീയ സംഘടനകളും പിന്മാറണം. കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.

അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വളരെ വേദനാജനകമായ മറ്റൊരു ദുരന്തവാര്‍ത്ത കൂടി കേള്‍ക്കേണ്ടി വന്നു. പൊതുവെ സമാധാനപരമായി കഴിഞ്ഞ ഒരു തിരഞ്ഞെടുപ്പിന് ശേഷമാണ് ദാരുണമായ ഒരു കൊലപാതകത്തിന് കേരളം സാക്ഷിയാകേണ്ടി വന്നത്.
കൂത്തുപറമ്പിലെ മന്‍സൂറിന്റെ കൊലപാതകം തീര്‍ത്തും അപലനീയം ആണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടരുത്. ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും നമ്മുടെ നാട് അത്രമേല്‍ അരക്ഷിതമായ ഒരു സാമൂഹിക പരിസരത്താണിപ്പോഴും എന്ന് വ്യക്തമാക്കുകയാണ്. ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടാന്‍ കഴിയാത്തത്ര ദുര്‍ബലമായ ഒരു രാഷ്ട്രീയ സംസ്‌കാരം ഈ നാടിനെന്നല്ല, ഒരു നാട്ടിലും ഭൂഷണമാകില്ല.
സാമൂഹിക സേവനമായിരിക്കണം രാഷ്രീയ പ്രവര്‍ത്തനം. ഹിംസാത്മക രാഷ്ട്രീയം ഒരു കാലത്തും ഗുണം ചെയ്യില്ല. ഇത്തരം അക്രമ രാഷ്ട്രീയത്തില്‍ നിന്ന് മുഴുവന്‍ രാഷ്ട്രീയ സംഘടനകളും പിന്മാറണം. കൊലപാതകത്തിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട സഹോദരന്‍ മന്‍സൂറിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം, ഈ ചെറുപ്പക്കാരന്റെ പരലോക ജീവിതത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കൊല്ലപ്പെട്ട മന്‍സൂര്‍ സുന്നീ പ്രസ്ഥാനത്തില്‍ അംഗത്വമുള്ളയാളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സജീവ സുന്നീ സംഘടനാ പ്രവര്‍ത്തകരുമാണ്.
ദുആ സമേതം..