ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ. എൻ. ഷംസീർ എന്ന് പി. വി. അൻവർ. ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്. ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേത് എന്നും പിവി അൻവർ പറഞ്ഞു.
‘താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരിൽ തളച്ചിടാനായെന്നും അത് കോഴിക്കോട് ജില്ലയിൽ ഗുണം ചെയ്തു. തോറ്റാൽ മൊട്ടയടിക്കാൻ റിയാസിനെ ബെറ്റിന് വിളിക്കുകയായിരുന്നു. ഞാൻ ഒരു കമ്മൽ കൂടി ഇടാമെന്ന് പറഞ്ഞു’ അൻവർ പറഞ്ഞു.
റിയാസിന് അതിന്റെ ആവശ്യം ഇല്ല. ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറുകളിൽ അന്വേഷണം വേണം. കോടികൾ അടിച്ചുമാറ്റി. മൂന്ന് നാല് നേതാക്കൻമാരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറയുന്നത് പോസിറ്റീവായി കാണണം. പാർട്ടിയുടെ ഔന്നിത്യമാണ് അത്. രാഹുൽ ഗാന്ധിക്ക് വേണമെങ്കിൽ കേരളത്തിൽ മുഖ്യമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞു.







