പാലക്കാട് ഒറ്റപ്പാലം കോതകുറുശിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കിഴക്കേപുരയ്ക്കല്‍ രജനിയാണ് (37) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൃഷ്ണദാസനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ക്കും അക്രമത്തില്‍ പരുക്കേറ്റു.
കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെയും മകളെയും കൃഷ്ണദാസ് വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.
Read more
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃഷ്ണദാസ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ മകള്‍ ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത കൃഷ്ണദാസിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.