‌‌‌അയൽവാസികൾ തമ്മിൽ തർക്കം; ഇടുക്കിയിൽ വയോധികനെ കോടാലി കൊണ്ട് തലക്കടിച്ച് കൊന്നു

Advertisement

അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടുക്കി നെടുങ്കണ്ടം തണ്ണിപ്പാറയില്‍ അയല്‍വാസി വയോധികനെ കൊലപ്പെടുത്തി. തണ്ണിപ്പാറ സ്വദേശി രാമഭദ്രനാണ് മരിച്ചത്.

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ജോര്‍ജുകുട്ടി എന്നയാളാണ് വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചത്. 75 കാരനായ രാമഭന്ദ്രനെ കോടാലി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.

സംഘര്‍ഷത്തില്‍ പ്രതിയായ ജോര്‍ജുകുട്ടിയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്താന്‍ ഇയാള്‍ സഹോദരന്റെ സഹായം തേടിയതോടെയാണ് സംഭവം പൊലീസ് അറിയുന്നത്.

ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. പ്രതിയായ ജോര്‍ജ്ജ് കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. രാത്രി സമയങ്ങളില്‍ ഇവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു.

ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ തര്‍ക്കം ഉടലെടുക്കുകയും തലയ്ക്കടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയുമായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.