തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 51- കാരന് അറസ്റ്റില്‍. വാഴാനി സ്വദേശി കുര്യക്കോസാണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ള കുട്ടിയോട് അയല്‍വാസിയായ ഇയാള്‍ മോശമായി പെരുമാറി എന്ന പരാതിയിലാണ് അറസ്റ്റ്. പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊകോസോ വകുപ്പ് ചുമത്തിയാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.