'വിചാരണക്കിടെ കേസില്‍ കൂറുമാറിയത് 28 സാക്ഷികൾ, ദിലീപ് ഉൾപ്പെടെ 10 പ്രതികൾ'; നടിയെ ആക്രമിച്ച കേസിൽ വിധി പറയുന്നത് 7 വർഷത്തിന് ശേഷം

കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച നടിയെ ആക്രമിച്ച കേസിൽ 7 വർഷത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികൾ ഉള്ള കേസിൽ വിചാരണക്കിടെ കൂറുമാറിയത് 28 സാക്ഷികലായിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി. നിലവിൽ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവ‍ർ ഇപ്പോൾ ജാമ്യത്തിലാണ്.

2017 ഫെബ്രുവരി 17ന് രാത്രി 9 മണി, കൊച്ചി നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറിൽ നടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. നടിയുടെ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ ഒന്നാം പ്രതി പള്‍സര്‍ സുനി പകര്‍ത്തി. അന്ന് തന്നെ ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലായി. പിന്നീട് 2017 ഫെബ്രുവരി 18 ന് പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് കൃത്യത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായി. ഇയാളെ തേടി പൊലീസ്. പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും കണ്ടെത്തി. കേസ് അന്വേഷിക്കാൻ ഉത്തരമേഖലാ ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

2017 ഫെബ്രുവരി 19 ന് ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ കോയമ്പത്തൂരിൽ പൊലീസിന്റെ പിടിയിൽ. നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊച്ചിയിൽ സിനിമാപ്രവർത്തകരുടെ കൂട്ടായ്മ. ദിലീപ് പങ്കെടുത്തു. 2017 ഫെബ്രുവരി 20ന് പ്രതികളിലൊരാളായ കൊച്ചി തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ടുനിന്നു പിടികൂടി. 2017 ഫെബ്രുവരി 2ന് പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിമുറിയിൽനിന്നു ബലം പ്രയോഗിച്ചു പൊലീസ് അറസ്‌റ്റ് ചെയ്തു‌.

2017 മാർച്ച് മൂന്നിന് ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ കൂടുതൽ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെടുന്നു. 2017 ഏപ്രിൽ 18ന് സുനിൽകുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം. ആകെ ഏഴു പ്രതികൾ. 2017 ജൂൺ 25ന് ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്തു. 2917 ജൂൺ 28ന് ദിലീപ്, നാദിർഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബിൽ വിളിച്ചുവരുത്തി 13 മണിക്കൂർ മൊഴിയെടുത്തു.

2017 ജൂലൈ രണ്ടിന് ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തമായ ജോര്‍ജേട്ടന്‍സ് പൂരം ഷൂട്ടിങ് ലൊക്കേഷനിൽ പൾസർ സുനി എത്തിയതായി തെളിവു ലഭിച്ചു. 2017 ജൂലൈ 10ന് ദിലീപ് അറസ്റ്റിൽ. 2017 ജൂലൈ 11ന് അങ്കമാലി ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്‌ത് ആലുവ സബ് ജയിലിലടച്ചു. 2017 ജൂലൈ 20ന് തെളിവു നശിപ്പിച്ചതിനു സുനിൽകുമാറിന്റെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോ അറസ്‌റ്റിലാകുന്നു. പിന്നാലെ 2017 ഓഗസ്‌റ്റ് രണ്ടിന് പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫ് അറസ്‌റ്റിലാകുന്നു.

2017 ഓഗസ്‌റ്റ് 15ന് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു ദിലീപിൻ്റെ അമ്മയുടെ കത്ത്. 2017 സെപ്റ്റംബർ രണ്ടിന് അച്ഛ‌ന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ ദിലീപിന് അനുമതി. 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിനു ജാമ്യം. 2017 നവംബർ 15ന് അറസ്റ്റിലായശേഷം ദിലീപ് നൽകിയ മൊഴികളിൽ പൊരുത്തക്കേടു കണ്ടതിനെത്തുടർന്നു വീണ്ടും ചോദ്യം ചെയ്തു. 2017 നവംബർ 2ന് ബിസിനസ് ആവശ്യത്തിനു വിദേശത്തു പോകാൻ ദിലീപിനു ഹൈക്കോടതിയുടെ അനുമതി. 2017 നവംബർ 22ന് ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.

2018 ജനുവരിയിൽ കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണം എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി. 2018 ഫെബ്രുവരി 25ന് കേസില്‍ വിചാരണ നടപടികള്‍ക്കായി അന്നത്തെ സ്പെഷ്യല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെ ഹൈക്കോടതി നിയമിച്ചു. 2020 ജനുവരി 30ന് കേസില്‍ വിചാരണ ആരംഭിച്ചു, സാക്ഷി വിസ്താരം തുടങ്ങി. പള്‍സര്‍ സുനിയും ദിലീപുമടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി, അടച്ചിട്ട കോടതിയില്‍ വിചാരണ, നടിയെ ആദ്യം വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേഷന്‍ ഹാജരായി, സാക്ഷി വിസ്താരത്തിനിടെ 22 സാക്ഷികള്‍ കൂറുമാറി.

2020 നവംബര്‍ 20ന് വനിതാ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി, പിന്നാലെ ആദ്യം ചുമതലപ്പെടുത്തിയ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്‍മാറി. 2021 മാര്‍ച്ച് 1ന് വിചാരണ ആറ് മാസത്തേക്ക് നീട്ടി സുപ്രീംകോടതി ഉത്തരവ്. 2021 ജുലൈ ൽ കൊവിഡ് പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും വിചാരണ സമയം നീട്ടി തരണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്പെഷ്യല്‍ ജഡ്ജ് സുപ്രീംകോടതിയില്‍ കത്ത് നല്‍കി. ഓണ്‍ലൈന്‍ വിചാര പ്രായോഗികമായിരുന്നില്ല.

2021 ഡിസംബര്‍ 17ന് സുപ്രീംകോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ദിലീപ് പിന്‍വലിച്ചു. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. 2021 ഡിസംബറില്‍ ബാലചന്ദ്രകുമാറിന്‍റെ രംഗപ്രവേശനം. ദിലീപിന്‍റെ വീട്ടില്‍വച്ച് സുനിയെ കണ്ടെന്ന് ബാലചന്ദ്രകുമാറിന്‍റെ മൊഴി. 2022 ജനുവരി 3ന് കോടതി അനുമതിയോടെ ദിലീപിനെതിരെ തുടരന്വേഷണം. തുടങ്ങി പൊലീസ്, ബാലചന്ദ്ര കുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി. 2022 ജനുവരി 22ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. 2022 ഫെബ്രുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട വിചാരണ വീണ്ടും മൂന്ന് മാസം നീട്ടി

2022 ജുലൈ 18ന് കേസില്‍ മൂന്നാമത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വി.അജകുമാര്‍ ചുമതലയേറ്റു. 2022 ഒക്ടോബര്‍ 22ന് തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. കുറ്റപത്രത്തിന്‍റെ ഭാഗമാക്കി. തെളിവ് നശിപ്പിച്ചെന്ന കുറ്റം ദിലീപിന്‍റെ സുഹൃത്ത് ശരത്ത് പ്രതിയായി. 2023 മാര്‍ച്ച് 24ന് വിചാരണ പൂര്‍ത്തിയാക്കാന്‍ 3 മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. 2023 ഓഗസ്റ്റിൽ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന് ചൂണ്ടിക്കാട്ടി അതിവീജിത ഹൈക്കോടതിയില്‍.

2023 ഓഗസ്റ്റ് 21ന് ഹാഷ് വാല്യു മാറിയത് ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. 2023 ഓഗസ്റ്റിൽ അവസാനം എട്ട് മാസം കൂടി നീട്ടി ചോദിച്ച് വിചാരണ കോടതി. 2024 മാര്‍ച്ച് 3ന് മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന വസ്തുത അന്വേഷണ റിപ്പോര്‍ട്ട്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന അതിജീവിതയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. ഡിസംബര്‍ 14 2024ന് രാഷ്ട്രപതിക്ക് നടി ദയാ ഹര്‍ജി നല്‍കി.

Read more