മാതാപിതാക്കൾ ഹോം ക്വാറന്റൈനിൽ; 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

പാലക്കാട് ചാലിശ്ശേരിയിൽ 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ. ചാലിശ്ശേരി മണ്ണാരപറമ്പിൽ മങ്ങാട്ടുവീട്ടിൽ സാദിഖിന്റെ മകൻ മുഹമ്മദ് ഇസ്ഖാനാണ് മരിച്ചത്.

ഇവരുടെ അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ കുടുംബം വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് കുട്ടിയെ ശുചി മുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചാലിശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിൽ കേസെടുത്തു.

ക്വാറന്റീനിൽ കഴിയുന്ന കുടുംബമായതിനാൽ കുട്ടിയുടെ മൃതദേഹം കോവിഡ് പരിശോധനക്കായി തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിശോധന ഫലം വന്നതിനു ശേഷമേ മറ്റു നടപടികൾ ക്രമങ്ങൾ പൂർത്തീയാക്കാനാവൂ.