കോവിഡ് രോഗികള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ചികിത്സാസഹായവുമായി കല്യാണ്‍ ജൂവലേഴ്സ്

പദ്ധതി തൃശൂര്‍ അമല ആശുപത്രിയുടെ സഹകര ണത്തോടെ

തൃശൂര്‍: വിശ്വാസ്യതയാര്‍ന്ന പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്ന് 200 കോവിഡ് രോഗികള്‍ക്ക്  ചികിത്സാസഹായം ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്കായി പത്ത് ലക്ഷം രൂപയാണ് കല്യാണ്‍ ജൂവലേഴ്സ് മാറ്റിവെച്ചിരിക്കുന്നത്.

അമല ആശൂപത്രിയുടെ ഐസിയുവില്‍ ചികിത്സയിലിരിക്കുന്ന 20 രോഗികള്‍ക്കും വാര്‍ഡില്‍ ചികിത്സയിലിരിക്കുന്ന 180 രോഗികള്‍ക്കുമാണ് സഹായം ലഭ്യമാക്കുന്നത്. അമല ആശുപത്രി നിര്‍ദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് രോഗികള്‍ക്ക് അവരുടെ ചികിത്സാചെലവിന്‍റെ ഒരു നിശ്ചിത ശതമാനമാണ് കല്യാണ്‍ ജൂ വലേഴ്സ് നല്‍കുക. മഹാമാരിയുടെ ഈ പ്രതിസന്ധികാലത്ത് അര്‍ഹരായവരിലേക്ക് സഹായമെത്തിക്കേണ്ടത് കടമയായി കരുതുന്നുവെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് കല്യാണരാമന്‍ പറഞ്ഞു. ആതുരസേവനരംഗത്ത് മികച്ച പാരമ്പര്യമുള്ള തൃശൂര്‍ അമല ആശുപത്രിയുമായി
ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് രോഗികള്‍ക്ക് പിന്തു
ണ നല്‍കുവാന്‍ തയ്യാറായ കല്യാണ്‍ ജൂവലേഴ്സ് മാനേജ്മെന്‍റിനെ അഭിന
ന്ദിക്കുന്നുവെന്ന് അമല ആശുപത്രി ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍
സിഎംഐ പറഞ്ഞു.

Latest Stories

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി