2007-ൽ ആമിർ ഖാനൊപ്പം ‘താരേ സമീൻ പർ’ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന നടനാണ് ദർശീൽ സഫാരി. സിനിമാ മേഖലയിൽ തന്റേതായ വഴിയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ. ഇപ്പോഴിതാ എന്തുകൊണ്ടാണ് ആമിറിനെ അവസരങ്ങൾക്കായി സമീപിക്കാത്തതെന്ന് പറയുകയാണ് താരം.
എന്തുകൊണ്ടാണ് ആമിറുമായി വീണ്ടും ഒന്നിക്കാത്തതെതെന്നും സഹായത്തിനായി സമീപിക്കാത്തതെന്നും എന്ന് ആരാധകർ പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്ക കാര്യമാണെന്നും ദർഷീൽ പറഞ്ഞു.
‘ആമിറിനോട് ജോലി ചോദിക്കാത്തതിൽ ആളുകൾ അസ്വസ്ഥരാണ്. പക്ഷേ എനിക്ക് ആ കാര്യം ചെയ്യാൻ വളരെയധികം ലജ്ജയാണ്. ‘ദയവായി എനിക്ക് ഒരു സ്ക്രിപ്റ്റ് തരൂ’ എന്ന് പറയാൻ അദ്ദേഹം എന്റെ സഹോദരനല്ല. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഒരു സന്ദേശം പോലെ അദ്ദേഹത്തിന് ആശംസകൾ അയയ്ക്കുക എന്നതാണ് എന്റെ വഴി’ ദർശീൽ പറയുന്നു.
Read more
‘ഓഡിഷനുകളും സ്ക്രീൻ ടെസ്റ്റുകളും എനിക്ക് ഒരു വേഷം ചെയ്യാൻ കഴിയുമോ എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു. കൂടാതെ ഞാൻ അതിൽ യോജിക്കുന്നുണ്ടോ എന്ന് നിർമ്മാതാക്കളെയും സംവിധായകരെയും മനസ്സിലാക്കാൻ സഹായിക്കുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ വേഷങ്ങൾ നേടുക എന്നതാണ് തന്റെ ഇഷ്ടമെന്നും ദർഷീൽ പറഞ്ഞു.