ഗുണനിലവാരത്തില്‍ ആശങ്ക; പേവിഷ പ്രതിരോധ വാക്‌സീന്‍ ഒരു ബാച്ചിന്‍റെ വിതരണം നിര്‍ത്തി, തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം

ഗുണനിലവാരത്തില്‍ ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ പേവിഷ പ്രതിരോധ വാക്‌സീന്‍ ഒരു ബാച്ച് വിതരണം നിര്‍ത്തി. KB21002 ബാച്ചിലെ വാക്‌സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അറിയിച്ചു.

കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി വഴി വിതരണം ചെയ്ത ഈ വാക്‌സീനുകള്‍ ഏതൊക്കെ ആശുപത്രികളില്‍ ഉണ്ടോ അവിടെ നിന്നെല്ലാം തിരിച്ചെടുക്കണം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ വെയര്‍ ഹൗസുകള്‍ക്ക് ഇന്നലെ രേഖാമൂലം ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.

Read more

തിരിച്ചെടുക്കുന്ന KB21002 ബാച്ചില്‍ ഉള്‍പ്പെട്ട വാക്‌സീനടക്കമുള്ളത് ലേബല്‍ ചെയ്ത് കൃത്യമായ ഊഷ്മാവില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശം ഉണ്ട്. നിലവില്‍ ഈ ബാച്ച് വാക്‌സീനുകള്‍ തിരിച്ചെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വെയര്‍ ഹൌസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്