അരുമായി വളര്‍ത്തിയ എലിയുടെ അകാല വിയോഗത്തില്‍ മനംനൊന്ത് പന്ത്രണ്ടുകാരി ജീവനൊടുക്കി

ഭോപ്പാല്‍: അരുമായി വളര്‍ത്തിയ എലിയുടെ അകാല വിയോഗത്തില്‍ മനംനൊന്ത് പന്ത്രണ്ടുകാരി ജീവനൊടുക്കിയെന്നു പോലീസ്. ദിവ്യാന്‍ഷി റാത്തോഡ്(12) എന്ന പെണ്‍കുട്ടിയാണ് അരുമയായി വളര്‍ത്തിവന്നിരുന്ന എലി ചത്തതിനെത്തുടര്‍ന്നു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

എലി ചത്തതു മുതല്‍ ദിവസങ്ങളിലായി പെണ്‍കുട്ടി ദുഃഖത്തിലായിരുന്നെന്നു കുടുംബം പോലീസിനോടു പറഞ്ഞു. ഒരുമാസം മുമ്പ് വളര്‍ത്തുനായ ചത്തപ്പോഴും കുട്ടി കടുത്തു ദുഃഖത്തിലായിരുന്നു.

എലിയെ കുഴിച്ചു മൂടിയശേഷം മുറിയിലേക്കു പോയ ദിവ്യാന്‍ഷി വാതില്‍ കുറ്റിയിടുകയായിരുന്നു. ഏറെ നേരം മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെത്തുടര്‍ന്നു വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നപ്പോള്‍ ഷാളുപയോഗിച്ച് തൂങ്ങി മരിച്ചനിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു.