ഉണ്ണി മുകുന്ദനെതിരെ കേസ്: പരാതിക്കാരി മൊഴി നൽകി

Advertisement

നടൻ ഉണ്ണി മുകുന്ദനെതിരായ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. പീഡനശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദനും പൊലീസ് സംരക്ഷണം വേണമെന്നു പരാതിക്കാരിയായ യുവതിയും നേരത്തെ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതെ തുടർന്നാണു പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുക്കാൻ കോടതി തീരുമാനിച്ചത്. കേസിൽ ഉണ്ണി മുകുന്ദനു ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരി ഹാജരായിരുന്നില്ല. പ്രതിയുടെ ഭാഗത്തുനിന്നുള്ള ഭീഷണിയാണ് ഇതിനു കാരണമായി കോടതിയെ അറിയിച്ചത്. കോടതിയുടെ നിർദേശപ്രകാരം ഇന്നലെ നേരിട്ടെത്തി മജിസ്ട്രേട്ട് മുൻപാകെ മൊഴി നൽകി. കേസ് ഫെബ്രുവരി 24 നു വീണ്ടും പരിഗണിക്കും.