‘നീയെന്റെ പ്രാര്‍ത്ഥന കേട്ടൂ…’; മലയാള ഭക്തിഗാനം പാടി യുക്രൈന്‍ കന്യാസ്ത്രീകള്‍- വൈറല്‍ ഹിറ്റ്

Advertisement

ഈസ്റ്റര്‍ ദിനത്തില്‍ മലയാള ഭക്തിഗാനം ആലപിച്ച് സൈബര്‍ ലോകത്തെ ഞെട്ടിച്ച് യുക്രൈന്‍ കന്യാസ്ത്രീകള്‍. ‘നീയെന്റെ പ്രാര്‍ത്ഥന കേട്ടു…’ എന്ന മലയാളത്തിലെ പ്രശസ്തമായ ഗാനമാണ് സിസ്റ്റേഴ്‌സ് ആലപിച്ചിരിക്കുന്നത്. സൗണ്ട് ഇന്‍സ്ട്രമെന്‍സിന്റെ അകമ്പടിയോടെയാണ് ആലാപനം.

സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സെന്റ് മാര്‍ക്ക് സന്യാസ സഭയിലെ കന്യാസ്ത്രീകളാണ് മലയാള ഗാനം പാടി സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നത്. ആയിരങ്ങളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. നേരത്തെയും ഇവര്‍ മലയാളം ഗാനങ്ങള്‍ പാടി ശ്രദ്ധ നേടിയിട്ടുണ്ട്.

വാഴ്ത്തുന്നു ദൈവമേ…

Posted by Ravi Menon on Saturday, April 11, 2020