''ശരിക്കും ആഞ്ജലീന ജോളിയെ പോലെയുണ്ട്''; ജ്യോത്സ്‌നയുടെ പുതിയ ആല്‍ബം കണ്ട് ആരാധകര്‍

ഗായിക ജ്യോത്സ്‌നയുടെ പുതിയ ആല്‍ബം യൂട്യൂബില്‍ ഹിറ്റാകുന്നു. “”പറന്നേ ഉയര്‍ന്നേ പറപറന്നുയര്‍ന്നേ”” എന്ന ഗാനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്‍സോ, കിന്റസുകി എന്നിങ്ങനെ ജപ്പാന്‍ ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന വീഡിയോ ആരാധകര്‍ക്കിടയില്‍ ഹരമായി മാറുകയാണ്.

സ്വയം തിരിച്ചറിയുക, നമുക്കെല്ലാവര്‍ക്കും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്ന് ഉയരാന്‍ കഴിവുണ്ടെന്ന സന്ദേശമാണ് ഗാനത്തിലൂടെ നല്‍കുന്നത്. ഗാനരംഗത്തില്‍ വ്യത്യസ്ത രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജ്യോത്സ്‌നയെ കണ്ട് “”ശരിക്കും ആഞ്ജലീന ജോളിയെ പോലുണ്ടല്ലോ”” എന്നാണ് ആരാധകരുടെ കമന്റുകള്‍.

ജ്യോത്സ്‌നയും വിനായക് ശശികുമാറും ചേര്‍ന്നാണ് ഗാനം രചിച്ചിരിക്കുന്നത്. ജ്യോത്സ്‌ന തന്നെ സംഗീതമൊരുക്കിയ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഗില്‍ബേര്‍ട്ട് സേവ്യര്‍ ആണ്.