'ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നു'; സംവിധായകരെ തേടി ഇ ബുള്‍ജെറ്റ്, ട്രോള്‍ പൂരം

തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. ഇന്‍സ്റ്റഗ്രം പോസ്റ്റിലൂടെയാണ് ഇക്കാര്യം സഹോദരന്‍മാരില്‍ ഒരാള്‍ പ്രകടിപ്പിച്ചത്. ലിബിന്‍ ആണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇ-മെയില്‍ ഐഡി അടക്കം പങ്കുവച്ചാണ് സിനിമയാക്കാന്‍ ആഗ്രഹമുള്ള ആരെങ്കിലും ഉണ്ടോ എന്നുള്ള പോസ്റ്റ്.

”ഞങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നു ഇതുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ താഴെ കാണുന്ന മെയില്‍ അടിയില്‍ ബന്ധപ്പെടുക ebulljet@gmail.com” എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റ് എത്തിയതോടെ പതിവുപോലെ ട്രോളുകളിലും ഇത് നിറയാന്‍ തുടങ്ങി.

ഓഗസ്റ്റ് ആദ്യ വാരത്തിലാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ അറസ്റ്റിലാകുന്നത്. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് വ്ളോഗര്‍മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.

വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നല്‍കണം എന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിഴയടക്കാന്‍ ഇവര്‍ തയാറാകാതെ വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.

View this post on Instagram

A post shared by E BULL JET (@e_bull_jet)

Read more