മോഹൻലാൽ,എന്ന ആ വിദ്വാൻ ഭീഷണിയാകും മമ്മൂട്ടിയുടെ; 'ദീർഘ വീക്ഷണ'ത്തെ കുറിച്ച് ശ്രീനിവാസൻ

നടനായും സംവിധായകനായും തിരക്കഥാകൃത്തായുമൊക്കെ മലയാള സിനിമയിൽ സജീവമായിരുന്ന വ്യക്തിയാണ് ശ്രീനിവാസൻ. ഏതൊരു കാര്യത്തെയും നർമ്മം കലർത്തി പറയുന്ന ശ്രീനിവാസൻ മമ്മൂട്ടിയുടെ ദീർഘ വീഷണത്തെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. കെെരളി ടിവിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്.

മമ്മൂട്ടി വലിയ ദീർഘ വീക്ഷണമുള്ളയാളാണ്. താൻ സിനിമയിലെത്തിയ സമയത്ത് മമ്മൂട്ടി നായകനായി നിൽക്കുകയാണ്. അന്ന് മോഹൻലാൽ വില്ലനായാണ് അഭിനയിക്കുന്നത്. ആ സമയത്ത് മദ്രസിലെ ന്യൂ വുഡസ് ഹോട്ടലിൽ വെച്ച് മമ്മൂട്ടി ഒരു ദിവസം എന്നോട് പറഞ്ഞു ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.

ആരെയാണ് എന്ന് താൻ ചോദിച്ചപ്പോൾ മോഹൻലാലിനെയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അവൻ അടുത്ത് തന്നെ എനിക്ക് ഭീഷണിയാകും, അസമയത്ത് മോഹൻലാൽ ഫുൾ ടെെം വില്ലനാണ്. പിന്നീട് മമ്മൂട്ടി പറ‍ഞ്ഞതുപോലെ തന്നെ മോഹൻലാൽ നായകനായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതുപോലെ മമ്മൂട്ടിയുടെ മറ്റൊരു ദീർഘ വീക്ഷണം സംവിധായകനായ പ്രിയൻ്‍റെ കാര്യത്തിലായിരുന്നു. ഒരിക്കൽ തന്നേയും കൂട്ടി അദ്ദേഹം നവോദയയുടെ ഓഫിസിൽ പോയി അവിടെ വെച്ച് ഒരു പയ്യൻ അദ്ദേഹത്തെ മമ്മൂട്ടിക്കാ എന്ന് വിളിച്ചു സംസാരിച്ചു. തിരിച്ച് പോരുന്ന വഴി അത് ആരാണെന്ന് താൻ ചോദിച്ചപ്പോൾ അത് പ്രിയൻ ആള് നന്നായി എഴുതും ധാരളം വായിക്കും മലയാള സിനിമയിൽ അവസരങ്ങൾ കിട്ടിയാൽ അവൻ കുറച്ച് ഒക്കെ ചെയ്യും.

Read more

പിന്നീട് പ്രിയന് മലയാള സിനിമയിൽ അവസരങ്ങൾ കിട്ടി എന്ന് മാത്രമല്ല സൂപ്പർഹിറ്റുകൾ ഒരുക്കുകയും ചെയ്തുവെന്നും ശ്രീനീവാസൻ പറഞ്ഞു. മമ്മൂട്ടി വലിയ ദീർഘ വീക്ഷണമുള്ളയാളാണെന്ന് അന്നാണ് തനിക്ക് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു