പ്രണയിച്ചവരൊക്കെ എന്നെ വേദനിപ്പിച്ചിട്ടേയുളളൂ: ദീപിക

താന്‍ പ്രണയിച്ചവരൊക്കെ ഒടുവില്‍ തന്നെ വേദനിപ്പിക്കുകയായിരുന്നുവെന്ന് ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍. രണ്‍ബീറിനെതിരെയുള്ള ഒളിയമ്പാണ് നടിയുടെ ഈ പ്രസ്താവനയെന്നാണ് ആരാധകര്‍ വിലയിരുത്തിയത്. കാരണം തന്റെ വിവാഹത്തിന് നടി കത്രീന കൈഫിനെ ക്ഷണിച്ചിരുന്നില്ല. ദീപികയുമായുള്ള പ്രണയ തകര്‍ന്ന ശേഷം രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലായിരുന്നു.

പൊതുവെ അഭിമുഖങ്ങളില്ലെല്ലാം നിയന്ത്രണത്തോടെ സംസാരിക്കുന്ന ദീപിക ഇത്രയും തുറന്ന് സംസാരിച്ചത് ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു. സഹോദരിയും ഒപ്പമുണ്ടായിരുന്നതിനാലാണ് ദീപിക ഇത്രയും ഫ്രീയായി സംസാരിച്ചത് എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

അതേസമയം ദീപികയും ഭര്‍ത്താവ് രണ്‍വീറും വീണ്ടും സിനിമയില്‍ കൈകോര്‍ക്കുകയാണ്. 83 യിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെയാണ് ചിത്രത്തില്‍ രണ്‍വീര്‍ അവതരിപ്പിക്കുന്നത്. കപില്‍ ദേവിന്റെ ഭാര്യയായ റോമി ഭതിത ദേവിനെയാണ് ദീപിക അവതരിപ്പിക്കുന്നത്. 1983 ലെ ഇന്ത്യയുടെ പ്രശസ്തമായ ക്രിക്കറ്റ് ലോകകപ്പ് വിജയത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് സൂപ്പര്‍ ഹിറ്റ് ജോഡിയെ വീണ്ടും ഒരുമിച്ച് കാണാനായി കാത്തിരിക്കുന്നത്.