സീരിയലിലെ കാമുകന്‍ ഇനി ജീവിതത്തിലെ നായകന്‍; നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാവുന്നു

നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയാവുന്നു. ചന്ദ്ര തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്വന്തം എന്ന സീരിയലില്‍ സാന്ദ്ര നെല്ലിക്കാടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് ചന്ദ്ര ലക്ഷ്മണ്‍. ഒരിടവേളയ്ക്ക് ശേഷം സ്വന്തം സുജാത എന്ന സീരിയലിലൂടെ വീണ്ടും മിനിസ്‌ക്രീനില്‍ സജീവമാണ് താരം.

ആരാധകര്‍ എപ്പോഴും താരത്തോട് ചോദിച്ചിരുന്ന ചോദ്യമായിരുന്നു, എന്നാണ് വിവാഹം എന്നത്. ഈ ചോദ്യത്തിനുള്ള മറുപടിയാണ് ചന്ദ്ര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. സ്വന്തം സുജാത പരമ്പരയിലെ നായകനായ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയെ ജീവിതസഖിയാക്കുന്നത്. കൈകോര്‍ത്ത് പിടിച്ച ചിത്രം പങ്കുവെച്ചാണ് ചന്ദ്ര ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

chandra lakshman, serial actress, ie malayalam

ചന്ദ്ര ലക്ഷ്മണിന്റെ കുറിപ്പ്:

കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഞങ്ങള്‍ പുതിയ ജീവിതയാത്ര തുടങ്ങുകയാണ്. ഞങ്ങള്‍ ജീവിതത്തില്‍ കൈകോര്‍ത്തു പിടിക്കുമ്പോള്‍ ഞങ്ങളെ സ്‌നേഹിക്കുന്നവരും ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നു.

എന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഇവിടെ അവസാനമാകുന്നു. ഞങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഉള്‍പ്പെടുത്തുകയും വേണം.

താരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ ചന്ദ്ര ലക്ഷ്മണിനും ടോഷ് ക്രിസ്റ്റിക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. മിനിസ്‌ക്രീനിലെ തങ്ങളുടെ ഇഷ്ട ജോഡികള്‍ ജീവിതത്തിലും ഒന്നാവുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.