റിയാലിറ്റി ഷോയ്ക്കിടെ ഗായിക നേഹ കക്കറെ മത്സരാര്‍ത്ഥി ബലമായി ചുംബിച്ച സംഭവം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയത്. ഇപ്പോഴിതാ. സോണി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോയ്ക്കിടെ നടന്ന സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ് ഷോയിലെ വിധികര്‍ത്താവും ഗായകനുമായ വിശാല്‍ ദദ്ലാനി.
സംഭവം പൊലീസിലറിയിക്കാമെന്ന് പറഞ്ഞെങ്കിലും എന്നാല്‍ നേഹ തന്നെയാണ് വേണ്ടെന്നു പറഞ്ഞതെന്നുമാണ് വിശാല്‍ നല്കുന്ന വിശദീകരണം. അയാള്‍ക്ക് മാനസിക ചികിത്സയാണ് വേണ്ടതെന്നും അതിനുവേണ്ട സഹായങ്ങള്‍ ചെയ്യാമെന്നും അതല്ലാതെ നിയമക്കുരുക്കില്‍ പെടുത്തേണ്ടെന്നും നേഹ തന്നെ പറയുകയായിരുന്നുവെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.
Read more
നേഹ കക്കറിന്റെ കടുത്ത ആരാധകനായ മത്സരാര്‍ത്ഥി പാടുന്നതിനു മുമ്പായി നേഹയ്ക്കു സമ്മാനം നല്‍കണമെന്ന മോഹം പ്രകടിപ്പിച്ചതിനാലാണ് നേഹ വേദിയിലെത്തിയത്. നേഹ വേദിയിലെത്തിയപ്പോള്‍ സമ്മാനം കൈമാറിയ ശേഷം ചേര്‍ത്തുപിടിച്ച് ചുംബിച്ചു. സംഭവത്തിനു ശേഷം നേഹ വേദി വിട്ടിറങ്ങുകയായിരുന്നു.