Advertisement
തമിഴ് നടന്‍ യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയാണ് വധു. ചെന്നൈയിലെ തിരുട്ടാനിയിലെ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി മാര്‍ച്ച് ആദ്യവാരം ചെന്നൈയില്‍ വച്ച് വിരുന്ന് നടത്തും.
രജനികാന്ത് ചിത്രമായ ‘ദര്‍ബാര്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ധനുഷ് നായകനാകുന്ന ‘കര്‍ണന്‍’, ‘താനാ’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു സിനിമകള്‍. ‘മാന്‍ കരാട്ടെ’, ‘കൊളമാവ് കോകില’, ‘പരിയേറും പെരുമാള്‍’ തുടങ്ങിയവയാണ് യോഗി ബാബുവിന്റെ ശ്രദ്ധേയമായ സിനിമകള്‍.