യുട്യൂബ് ട്രെന്‍ഡിംഗില്‍ തല അജിത്ത്; 'വലിമൈ'യിലെ ഗാനം ആഘോഷമാക്കി ആരാധകര്‍

തല അജിത്തിന്റെ പുതിയ ചിത്രം ‘വലിമൈ’യിലെ ആദ്യ വീഡിയോ ഗാനം ശ്രദ്ധ നേടുന്നു. 13 മണിക്കൂറിനകം 5.2 മില്യണ്‍ വ്യൂസ് ലഭിച്ച ഗാനം യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതായി തുടരുകയാണ്. വിഘ്‌നേഷ് ശിവന്‍ എഴുതി യുവന്‍ ശങ്കര്‍ രാജ ഈണം നല്‍കി, യുവന്‍ ശങ്കര്‍ രാജ, അനുരാഗ് കുല്‍ക്കര്‍ണി എന്നിവര്‍ ആലപിച്ച ‘നാങ്ക വെറെ മാറി’ എന്ന ഗാനമാണ് പുറത്തു വിട്ടത്.

അജിത്ത് നായകനായ നേര്‍ക്കൊണ്ട പാര്‍വൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വരമൂര്‍ത്തി ഐപിഎസ് എന്ന കഥാപാത്രമായാണ് അജിത്ത് ചിത്രത്തില്‍ വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വലിമൈ. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ
വലിമൈ ബോണി കപൂര്‍ ആണ് നിര്‍മിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുകുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Read more