ടൊവിനോയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ‘മിന്നൽ മുരളി’യ്ക്ക് റീച് കിട്ടാൻ കാരണം നെറ്റ്ഫ്ലിക്സ് റിലീസ് ആണെന്ന് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ബേസിൽ ജോസഫ്. ബിഹൈൻഡ് വുഡ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു ബസിലിന്റെ പ്രതികരണം.
ആറോളം രാജ്യങ്ങളിൽ മിന്നൽ മുരളി ടോപ് ട്രെൻഡിങ്ങിൽ ആയിരുന്നെന്നും നെറ്റ്ഫ്‌ളിക്‌സ് പോലൊരു വലിയ പ്ലാറ്റ്‌ഫോം ആ സിനിമ ഏറ്റെടുത്തതോടെ വലിയൊരു റീച്ച് കിട്ടിയെന്നും തിയേറ്റർ റിലീസ് ആയിരുന്നെങ്കിൽ മലയാളത്തിൽ മാത്രം സിനിമ ഒതുങ്ങിപ്പോവുമായിരുന്നെന്നും ബേസിൽ പറയുന്നു. കോവിഡ് പാൻഡെമിക് മൂലം തിയേറ്ററിൽ റിലീസ് ചെയ്യാൻ സാധിക്കാതിരുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്തത്.
‘തിയേറ്റർ എക്‌സ്പീരിയൻസിന് വേണ്ടി ഡിസൈൻ ചെയ്ത പടമായിരുന്നു അത്. എങ്ങനെയെങ്കിലും തിയേറ്ററിൽ ഇറക്കണമെന്ന് ചിന്തിച്ചു. ഇപ്പോഴും പലരും ഞങ്ങളോട് അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഈ സിനിമ തിയേറ്ററിൽ കാണാൻ പറ്റിയില്ലായിരുന്നു എന്നൊക്കെ പറയാറുണ്ട്. പക്ഷേ, ഒടിടിയിൽ ഇറക്കിയതുകൊണ്ട് വേറൊരു ഗുണമുണ്ടായി, നെറ്റ്ഫ്‌ളിക്‌സ് പോലൊരു വലിയ പ്ലാറ്റ്‌ഫോം ആ സിനിമ ഏറ്റെടുത്തതോടെ വലിയൊരു റീച്ച് കിട്ടി. അവരുടെ പ്രൊമോഷനും ബാക്കി കാര്യങ്ങളുമെല്ലാം എല്ലായിടത്തും എത്തി’
Read more
‘ആറോളം രാജ്യങ്ങളിൽ ആ സിനിമയായിരുന്നു കുറേ നാൾ ടോപ് ട്രെൻഡിങ്ങിൽ. സൂപ്പർഹീറോ സിനിമകൾക്കുള്ള സ്വീകാര്യത കാരണമാണ് അതിന് പിന്നിൽ. ഒരുപക്ഷേ തിയേറ്ററിൽ റിലീസായിരുന്നെങ്കിൽ മലയാളത്തിൽ മാത്രം ഒതുങ്ങിപ്പോയേനെ. ഇപ്പോൾ കാണുന്ന തരത്തിൽ ഒരു റീച്ച് അതിന് കിട്ടില്ലായിരുന്നു’







