വിവാദങ്ങള്‍ക്കിടെ റാപ്പര്‍ വേടന്റെ പുതിയ പാട്ട് പുറത്ത്. ‘മോണോലോവ’ എന്ന ലവ് സോങ് ആണ് എത്തിയിരിക്കുന്നത്. വേടന്റെ ആദ്യ ലവ് സോങ് ആണിത്. സ്‌പോട്ടിഫൈയിലും വേടന്‍ വിത്ത് വേര്‍ഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. നേരത്തെ തന്നെ പാട്ട് വേടന്‍ പല വേദികളിലും പാടിയിരുന്നു. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ മോണലോവയെ വിശേഷിപ്പിച്ചത്.
2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ഹവായ് ദ്വീപിലെ അഞ്ച് അഗ്‌നിപര്‍വതങ്ങളില്‍ ഒന്നാണ് മോണലോവ. ലോകത്തെ ആക്ടീവായ ഏറ്റവും വലിയ അഗ്‌നിപര്‍വതവും മോണലോവയാണ്. തന്റെ പ്രണയത്തെ മോണോലോവ അഗ്നിപര്‍വതത്തോട് ഉപമിക്കുന്നതാണ് വേടന്റെ വരികള്‍.
പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ അറസ്റ്റിലായി ഫ്ളാറ്റില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പാട്ട് ബുധനാഴ്ച പുറത്തിറങ്ങുമെന്ന് വേടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം, പുലിപ്പല്ല് കേസില്‍ തൃശൂരിലെ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിയ്യൂരിലെ സരസ ജ്വല്ലറിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
Read more
ആരുടേയോ കെയര്‍ ഓഫില്‍ വന്നതാണ്. വേടനാണെന്ന് മനസിലായിരുന്നില്ല. പുലിപ്പല്ലാണെന്നും മനസിലായിരുന്നില്ല. കല്ലുകെട്ടാനാണെന്ന് പറഞ്ഞാണ് കൊണ്ടുവന്നത്. ശംഖുകെട്ടുന്നത് പോലെ അമ്പലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചെയ്യാറുണ്ടായിരുന്നത് എന്നാണ് സ്വര്‍ണ്ണപണിക്കാരനായ സന്തോഷിന്റെ മൊഴി.