തിരുപ്പൂരിൽ ഗാനരചയിതാവ് വൈരമുത്തുവിന് നേരെ ചെരുപ്പേറ്; യുവതി പിടിയില്‍

ഗാനരചയിതാവ് വൈരമുത്തുവിനുനേരെ ചെരുപ്പേറ്. ജയ എന്ന യുവതിയാണ് ചെരുപ്പെറിഞ്ഞത്. കൊങ്കു കലാ സാഹിത്യ സാംസ്കാരിക ഫെഡറേഷൻ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വൈരമുത്തു. യുവതിയെ പോലീസ് പിടികൂടി ചോദ്യം ചെയ്തു.

തിരുപ്പതി കലക്ടറേറ്റിനു മുന്നിൽ വൈരമുത്തുവിന് സ്വീകരണം നൽകിയിരുന്നു. കളക്ടറേറ്റിൽ പരാതി നൽകാനെത്തിയതായിരുന്നു യുവതി. ഇതിനിടെയായിരുന്നു ചെരിപ്പെറിഞ്ഞ സംഭവം.

താൻ നേരത്തെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് കലക്ടറേറ്റിനു മുന്നിലെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു ജയ. ഈ സമയത്താണ് വൈരമുത്തുവും ഇദ്ദേഹത്തെ സ്വീകരിക്കാനായി ഒരു സംഘമാളുകളും എത്തിയത്.  ജയ ഇവർക്കുനേരെചെരിപ്പെറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

വൈരമുത്തുവിന്റെ ദേഹത്ത് ചെരുപ്പ് തട്ടിയില്ലെങ്കിലും നേരിയ സംഘർഷത്തിനു കാരണമായി. വിവിധ തമിഴ് മാധ്യമങ്ങൾ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

Read more