എന്റെ മുഖം കണ്ട് പേടിക്കരുത്, ചുണ്ടുകള്‍ ഭംഗിയാക്കാന്‍ ഇന്‍ജക്ഷന്‍ എടുത്തതാണ്: അഭിരാമി സുരേഷ്

താടിയെല്ല് മുന്നോട്ടിരിക്കുന്ന പ്രോഗ്‌നാത്തിസം എന്ന ശാരീരിക അവസ്ഥയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ള ഗായികയാണ് അഭിരാമി സുരേഷ്. പലപ്പോഴും സൈബര്‍ ആക്രമണങ്ങളും ഗായികക്കെതിരെ നടക്കാറുണ്ട്. ചുണ്ടുകളുടെ വലിപ്പം വര്‍ധിപ്പിച്ച് ഭംഗി കൂട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് അഭിരാമി ഇപ്പോള്‍.

ലിപ് ഫില്ലര്‍ ചെയ്ത കാര്യമാണ് അഭിരാമി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ശരീരത്തില്‍ എവിടെയെങ്കിലും കുഴികള്‍ പോലെയുണ്ടെങ്കില്‍ ഇന്‍ജക്ഷനിലൂടെ അത് മാറ്റി സാധാരണഗതിയിലാക്കുന്ന രീതിയാണ് ഫില്ലര്‍. അഭിരാമി ഈ ചികിത്സ തന്റെ ചുണ്ടുകള്‍ക്കാണ് നല്‍കിയിരിക്കുന്നത്.

നിലവില്‍ ലിപ് ഫില്ലറിന്റെ ചികിത്സ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റേതായ ചില മാറ്റങ്ങള്‍ അഭിരാമിയുടെ മുഖത്തു പ്രകടമായിട്ടുമുണ്ട്. തന്റെ മുഖം കണ്ട് ആരും പേടിക്കരുതെന്നു മുന്‍കൂട്ടി പറഞ്ഞുകൊണ്ടാണ് ഗായിക ലിപ് ഫില്ലര്‍ ചെയ്തുവെന്ന കാര്യം വെളിപ്പെടുത്തിയത്.

വീട്ടിലെ ക്രിസ്മസ് ആഘോഷത്തോട് അനുബന്ധിച്ച് ചെയ്ത സ്‌പെഷല്‍ വീഡിയോയിലാണ് ലിപ് ഫില്ലറിനെ കുറിച്ച് അഭിരാമി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. എന്നാല്‍ പ്രോഗ്നാത്തിസം എന്ന ശാരീരികാവസ്ഥ മാറ്റാനായി താന്‍ ശസ്ത്രക്രിയകളൊന്നും ചെയ്തിട്ടില്ലെന്നും അഭിരാമി വീഡിയോയിലുടെ വ്യക്തമാക്കി.

മുഖരൂപം ശരിയായ രീതിയിലാക്കാന്‍ മുമ്പും താന്‍ ഫില്ലറുകള്‍ ചെയ്തിട്ടുണ്ടെന്നും ഗായിക വ്യക്തമാക്കി. പ്രോഗ്നാത്തിസം എന്ന അവസ്ഥയുണ്ടായതോടെ ദയയില്ലാതെ ട്രോള്‍ ചെയ്യപ്പെട്ടയാളാണ് താനെന്ന് മുമ്പ് അഭിമുഖങ്ങളിലുള്‍പ്പെടെ അഭിരാമി വെളിപ്പെടുത്തിയിട്ടുണ്ട്.