ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു

ലോക പ്രശസ്ത ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടാം ഭാഗത്തിനായുള്ള തുറന്ന സാധ്യതകള്‍ മുന്നോട്ട് വെച്ചുകൊണ്ടാണ് ഒന്നാം ഭാഗം അവസാനിപ്പിച്ചത്.

ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്ലെക്ക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. സ്യൂഡോ ബുള്‍ബാര്‍ എന്ന അവസ്ഥയ്ക്ക് സമാനമായ മാനസിക വെല്ലുവിളി നേരിടുന്ന ആര്‍തറിനെ അതിമനോഹരമായാണ് ജൊവാക്വിന്‍ ഫീനിക്സ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

ലോകമെമ്പാടും റിലീസ് ചെയ്ത ജോക്കര്‍ വന്‍ വിജയമാവുകയും മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ജൊവാക്വിന്‍ ഫീനിക്‌സ് സ്വന്തമാക്കുകയും ചെയ്തിരുന്നു. ടോഡ് ഫിലിപ്‌സാണ് ജോക്കറിന്റെ സംവിധായകന്‍. ചിത്രം ഒക്ടോബര്‍ 2019നാണ് പുറത്തിറങ്ങിയത്.